എസ് വൈഎസ്

എസ്.വൈ.എസ് ലീഡേഴ്‌സ് സമ്മിറ്റ് തുടങ്ങി

10 Things in Life That You Must Know

ഗൂഡല്ലൂര്‍:കേരളത്തിലെ പതിനാലും തമിഴ്‌നാട്ടിലെ നീലഗിരിയും ഉള്‍പ്പെടേയുള്ള പതിനഞ്ച് ജില്ലാ ക്യാബിനറ്റ് അംഗങ്ങളെ പങ്കെടുപ്പിച്ച് പാടന്തറ മര്‍കസില്‍ നടക്കുന്ന എസ്.വൈ.എസ് ലീഡേഴ്‌സ് സമ്മിറ്റിന് തുടക്കമായി. ഏപ്രില്‍ 7,8 തിയ്യതികളില്‍ ഒറ്റപ്പാലം മര്‍കസില്‍ നടന്ന സംസ്ഥാന വാര്‍ഷിക കൗണ്‍സില്‍ മുന്നോട്ട് വെച്ച നയനിലപാടുകളുടെയും കര്‍മ്മ പദ്ധതികളുടെയും പ്രയോഗ വത്കരണം സംബന്ധിച്ച ചര്‍ച്ചകളും പഠനങ്ങളുമാണ് ദ്വിദിന സമ്മിറ്റിന്റെ മുഖ്യ അജണ്ട. സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുറഹ്മാന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജന.സെക്രട്ടറി മജീദ് കക്കാട് പതാക ഉയര്‍ത്തി, ഡോ.പി.എ മുഹമ്മദ് കുഞ്ഞി സഖാഫി പ്രാര്‍ത്ഥന നടത്തി. സയ്യിദ് മുഹമ്മദ് ത്വാഹ സഖാഫി, പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, റഹ്മത്തുല്ല സഖാഫി എളമരം, മുഹമ്മദ് പറവൂര്‍, എം.മുഹമ്മദ് സ്വാദിഖ് വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ഇന്ന് (തിങ്കള്‍) കാലത്ത് 6മണിക്ക് രണ്ടാം ദിവസത്തെ പരിപാടികള്‍ ആരംഭിക്കും. ഖാസിം ഇരിക്കൂര്‍, പി.എ ജബ്ബാര്‍ സഖാഫി, എം.വി. സിദ്ദീഖ് സഖാഫി ദേവര്‍ഷോല അബ്ദുസ്സലാം മുസ്‌ലിയാര്‍, സയ്യിദ് അലി അക്ബര്‍ സഖാഫി നേതൃത്വം നല്‍കും. വൈകുന്നേരം 4 മണിയേടെ സമ്മിറ്റ് സമാപിക്കും

IMM

Media Mission Desk

..