എസ് വൈഎസ്

ഭൂമികയ്യേറി ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നത് മതമൂല്യങ്ങള്‍ക്ക് നിരക്കാത്തത്: എസ്.വൈ.എസ്

10 Things in Life That You Must Know

ഗൂഡല്ലൂര്‍: കയ്യേറിയ സ്ഥലങ്ങളില്‍ ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നത് മതമൂല്യങ്ങള്‍ക്ക് നിരക്കാത്തതാണെന്നും മൂന്നാറിലടക്കം ഭൂമികയ്യേറി ആരാധനാലയങ്ങള്‍ നിര്‍മ്മിച്ചവര്‍ സ്വമേധയാ ഒഴിഞ്ഞ് കൊടുക്കണമെന്നും പാടന്തറ മര്‍ക്കസില്‍ രണ്ടുദിവസമായി നടന്ന എസ്.വൈ.എസ് ലീഡേഴസ്് സമ്മിറ്റ് ആവശ്യപ്പെട്ടു. കയ്യേറിയ ഭൂമിക്ക് പട്ടയം നല്‍കരുതെന്നും കയ്യേറിയ ഭൂമിയിലെ ആരാധനാലയങ്ങള്‍ക്ക് അംഗീകാരം നല്‍കരുതെന്നും സമ്മിറ്റ് അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. എസ്.വൈ.എസ് പ്രസ്ഥാനത്തിന്റെ യുവജന വിഭാഗമായി ദൗത്യമേറ്റെടുത്ത ശേഷം നടന്ന പ്രഥമ വാര്‍ഷിക കൗണ്‍സിലുകള്‍ മുന്നോട്ട് വെക്കുകയും ഏപ്രില്‍ 7,8 തിയ്യതികളില്‍ ഒറ്റപ്പാലം മര്‍കസില്‍ നടന്ന സംസ്ഥാന വാര്‍ഷിക കൗണ്‍സില്‍ അംഗീകരിക്കുകയും ചെയ്ത സംഘടനയുടെ നയനിലപാടുകളും പുതിയ അജണ്ടകളും പ്രയോഗ വത്കരിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളും പഠനങ്ങളുമാണ് സമ്മിറ്റിന്റെ വിവിധ സെഷനുകളിലായി നടന്നത്. സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ത്വാഹ സഖാഫിയുടെ അദ്ധ്യക്ഷതയില്‍ ദേവര്‍ഷോല അബ്ദുസ്സലാം മുസ് ലിയാര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജന.സെക്രട്ടറി മജീദ് കക്കാട് നയ പ്രഖ്യാപനം നടത്തി. പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, സയ്യിദ് അലി അക്്ബര്‍ സഖാഫി, ഡോ.പി.എ മുഹമ്മദ് കുഞ്ഞി സഖാഫി, റഹ്്മത്തുള്ള സഖാഫി എളമരം, പി.എ ജബ്ബാര്‍ സഖാഫി, എം.വി സിദ്ധീഖ് സഖാഫി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. കേരളത്തിലെ പതിനാല് ജില്ലകളേയും നീലഗിരി ജില്ലയേയും പ്രതിനിധീകരിച്ച് 165പേര്‍ 2 ദിവസത്തെ സമ്മിറ്റില്‍ സംബന്ധിച്ചു. ക്യാമ്പിന്റെ തുടര്‍ച്ചയായി മെയ് 25നകം 132 സോണ്‍ കേന്ദ്രങ്ങളില്‍ സന്നാഹം ക്യാമ്പുകളും ജൂലൈയില്‍ ജില്ലാ ലീഡേഴ്‌സ് സമ്മിറ്റുകളും നടത്തും.

IMM

Media Mission Desk

..