എസ് വൈഎസ്

എസ്.വൈ.എസ് ക്രിയേഷന്‍ സമാപിച്ചു.

10 Things in Life That You Must Know

കോഴിക്കോട്: 'യുവത്വം നാടുണര്‍ത്തുന്നു' എന്ന ശീര്‍ഷകത്തില്‍ എസ്.വൈ.എസ് സംഘടിപ്പിക്കുന്ന യൂണിറ്റ് സമ്മേളനങ്ങളുടെ മുന്നൊരുക്ക ഭാഗമായി സംഘടിപ്പിച്ച ക്രിയേഷന്‍ സെകന്റ് സമാപിച്ചു.

യൂണിറ്റ് സമ്മേളനങ്ങളുടെ കര്‍മ്മപദ്ധതി പ്രയോഗവല്‍ക്കരണത്തിന്റെ ചാലക ശക്തിയായി വര്‍ത്തിക്കേണ്ട സോണ്‍, സര്‍ക്കിള്‍ ഗവേണിംഗ് കൗണ്‍സിലുകളെ സക്രിയമാക്കുന്നതിന് നേതൃത്വം നല്‍കുന്ന 132 സോണ്‍ കണ്‍ട്രോളര്‍മാരാണ് ക്രിയേഷന്‍ സെകന്റിലെ പ്രതിനിധികള്‍. മോണിറ്ററിംഗ്, യൂണിറ്റ് സമ്മേളന പ്രഖ്യാപനം, ദേശ രക്ഷാവലയം തുടങ്ങി പദ്ധതി കാലത്തെ സുപ്രധാന പരിപാടികളുടെ പ്രയോഗവല്‍ക്കരണം ക്യാമ്പ് ചര്‍ച്ച ചെയ്തു.

കോഴിക്കോട് സമസ്ത സെന്ററില്‍ സയ്യിദ് ത്വാഹ സഖാഫി ഉദ്ഘാടനം ചെയ്തു. എസ്. ശറഫുദ്ദീന്‍ പദ്ധതി അവതരിപ്പിച്ചു സയ്യിദ് ആറ്റ്‌ക്കോയ തങ്ങള്‍, അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, ശരീഫ് കാരശ്ശേരി സംബന്ധിച്ചു. അബൂബക്കര്‍ സഖാഫി പറവൂര്‍ സ്വാഗതവും ആര്‍.പി ഹുസൈന്‍ നന്ദിയും പറഞ്ഞു. എറണാകുളം ജാമിഅ അശ്അരിയ്യയില്‍ എം.പി അബ്ദുല്‍ ജബ്ബാര്‍ സഖാഫിയുടെ അധ്യക്ഷതയില്‍ മുഹമ്മദ് പറവൂര്‍ ഉദ്ഘാടനം ചെയ്തു. എം.എം ഇബ്‌റാഹീം ഹാജി, ശറഫുദ്ദീന്‍ പോത്തംങ്കോട് പ്രസംഗിച്ചു.

 

IMM

Media Mission Desk

..