കേരള മുസ്‌ലിം ജമാഅത്ത്

മസ്ജിദുല്‍ അഖ്‌സ: അന്താരാഷ്ട്ര സമൂഹം ഇടപെടണം- കാന്തപുരം

10 Things in Life That You Must Know

കോഴിക്കോട്: മസ്ജിദുല്‍ അഖ്‌സക്കും മുസ്‌ലിംകള്‍ക്കുമെതിരെയുള്ള  നീക്കങ്ങളില്‍ നിന്ന് ഇസ്‌റാഈല്‍ ഉടന്‍ പിന്മാറണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ ആവശ്യപ്പെട്ടു. മക്ക, മദീന, ഹറം ശരീഫുകള്‍ കഴിഞ്ഞാല്‍ മുസ്‌ലിം ലോകം ഏറ്റവും വിശുദ്ധമായി കാണുന്ന പള്ളിയാണ് മസ്ജിദുല്‍ അഖ്‌സ. കഴിഞ്ഞ വെള്ളിയാഴ്ച പള്ളിയില്‍ പ്രവേശിക്കാനും ജുമുഅ നടത്താനും അനുവദിക്കാതിരുന്നത് അങ്ങേയറ്റം അപലപനീയവും ഞെട്ടലുളവാക്കുന്നതും മുസ്‌ലിം ലോകത്തിന്റെ വിശ്വാസം ഹനിക്കുന്ന നടപടിയുമാണ്. മസ്ജിദുല്‍ അഖ്‌സയില്‍ പൂര്‍വ സ്ഥിതി തുടരാന്‍ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണം. പള്ളിയിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് പലസ്തീനികളെ തടയുന്ന നടപടി ഒരു നിലക്കും അംഗീകരിക്കാന്‍ കഴിയില്ല. പുതിയ നിയന്ത്രണങ്ങളേര്‍പ്പെടുത്തി ഇസ്‌റാഈല്‍ പട്ടാളം നിരന്തരം പ്രകോപനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. 50 വയസ്സില്‍ താഴെയുള്ള മുസ്‌ലിംകള്‍ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ടുള്ള പുതിയ നിയന്ത്രണം സംഘര്‍ഷം വര്‍ധിപ്പിക്കാനേ ഉപകരിക്കൂ. ഹറമുശ്ശരീഫിന്റെ പവിത്രത കാത്തുസൂക്ഷിക്കേണ്ടത് മുസ്‌ലിം ലോകത്തിന്റെ കടമയും ബാധ്യതയുമാണ്. ഇസ്‌റാഈലിന്റെ അന്യായ നടപടിക്കെതിരെ ലോകരാഷ്ട്രങ്ങളെ ഇടപെടീക്കാന്‍ മുസ്‌ലിം രാജ്യങ്ങള്‍ ഏകോപിച്ച് മുന്നോട്ട് വരണമെന്നും കാന്തപുരം അഭ്യാര്‍ഥിച്ചു.

 

IMM

Media Mission Desk

..