എസ് വൈഎസ്

എസ്.വൈ.എസ് ധര്‍മ്മകാഹളം ഒന്നാഘട്ടം പൂര്‍ത്തിയായി

10 Things in Life That You Must Know

കോഴിക്കോട്: സമസ്ത കേരള സുന്നിയുവജന സംഘം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ധര്‍മ്മകാഹളത്തിന്റെ പ്രഥമഘട്ടം സമ്പൂര്‍ണമായി. സംസ്ഥാനത്തെ അഞ്ഞുറ്റി എഴുപത്തിനാല് സര്‍ക്കിള്‍ കേന്ദ്രങ്ങളില്‍ സംസ്ഥാന ജില്ലാ നേതാക്കള്‍ പ്രവര്‍ത്തകരുമായി നേരിട്ട് സംവാധിക്കുന്നതിന് സംവിധാനിച്ച ധര്‍മ്മകാഹളത്തിന്റെ അടുത്തഘട്ടം ഈ മാസം 28 ന് ആരംഭിക്കും. ഒന്നാം ഘട്ടത്തില്‍ കാസര്‍ഗോട്, കണ്ണൂര്‍, വയനാട്, കോഴികോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറന്നാകുളം, ജില്ലകളിലായി നൂറ്റിതൊണ്ണിറ്റിയെട്ട് ധര്‍മ്മകാഹളങ്ങളാണ് പുര്‍ത്തിയായത്.

'യുവത്വം നാടുണര്‍ത്തുന്നു' എന്ന തലവാചകത്തില്‍ ഒക്ടോബര്‍, നവമ്പര്‍, മാസങ്ങളിലായി സംഘടിപ്പിക്കുന്ന   യൂണിറ്റ് സമ്മേളനം, യൂണിറ്റ്  മാര്‍ഗ്ഗരേഖ, കര്‍മ്മപദ്ധതി പ്രയോഗവല്‍ക്കരണം എന്നിവ പഠന വിഷയമാകുന്ന ധര്‍മ്മകാഹളത്തില്‍ സര്‍ക്കിള്‍ പ്രവര്‍ത്തകസമിതിഅംഗങ്ങളും മുഴുവന്‍യൂണിറ്റിലെയും മെമ്പര്‍ഷിപ്പുള്ള പ്രവര്‍ത്തകരുമാണ് പ്രതിനിധികള്‍. 

സംസ്ഥാന പ്രവര്‍ത്തകസമിതി അംഗങ്ങളും ജില്ലാ എക്‌സിക്യുട്ടീവ് മെമ്പര്‍മാരും അടങ്ങുന്ന ഓരു സംഘം നേതൃത്വം നല്‍ക്കുന്ന പരിപാടിയില്‍ അതതു സോണ്‍ നേതാക്കാള്‍ സംഘത്തെ അനുഗമിക്കുന്നുണ്ട്.മജിദ് കക്കാട്, അബ്ദുല്ലത്തീഫ് സഅതി പഴശ്ശി, സി പി സൈതലവി മാസ്റ്റര്‍, മുഹമ്മദ് പറവൂര്‍, സാദിക്ക് വെള്ളിമുക്ക്, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, റഹ്മതുല്ല സഖാഫി എളമരം, അബ്ദുല്‍ ജബ്ബാര്‍ സഖാഫി , സിദ്ധീഖ് സഖാഫി ഓറ്റപ്പാലം തുടങ്ങിയവര്‍ വിവിധ സംഗമങ്ങള്‍ക്ക് നേതൃത്വം നല്‍ക്കി.

 

IMM

Media Mission Desk

..